പാറശാല:കെ.എസ്.ആർ.ടി.സിയുടെ പാറശാല ഡിപ്പോയിൽ നിന്നാരംഭിക്കുന്ന 2 പുതിയ ബസ് സർവീസുകൾ ആഗസ്റ്റ് രണ്ട് മുതൽ ഓടി തുടങ്ങും.രാവിലെ 7ന് പാറശാല നിന്നും പുറപ്പെട്ട് കാരക്കോണം,മഞ്ചവിളാകം, അരുവിപ്പുറം,നെയ്യാറ്റിൻകര വഴി തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ബസ് സർവീസും, 7.45 ന് പാറശാല നിന്നാരംഭിച്ച് കാരക്കോണം,പാലിയോട്, മൈലച്ചൽ, കാട്ടാക്കട വഴി തിരുവനന്തപുരത്ത് എത്തിച്ചേരുന്ന മറ്റൊരു സർവീസുമാണ് ആരംഭിക്കുക. ആഗസ്റ്റ് 2ന് രാവിലെ 7ന് വടകര വച്ചും, 8ന് മൈലച്ചൽ വച്ചും സി.കെ.ഹരീന്ദ്രൻ എം.എൽ.എ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യും.ജനപ്രതിനിധികളും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും പങ്കെടുക്കും.