ഇമോഷണൽ ക്രൈം ത്രില്ലർ ചിത്രം
കുഞ്ചാക്കോ ബോബൻ, പ്രിയ മണി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഓഫീസർ എന്നു പേരിട്ടു. ഇമോഷണൽ ക്രൈം ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം അവസാനഘട്ട ചിത്രീകരണത്തിലാണ്. കുഞ്ചാക്കോ ബോബനും പ്രിയ മണിയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിൽ ജഗദീഷ്, മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണിലാലു, ജയകുറുപ്പ്, റംസാൻ, വിഷ്ണു ജി. വാര്യർ, അനുനാഥ്, ലേയ മാമ്മൻ, ഐശ്വര്യ, അമിത് ഈപ്പൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഇലവീഴാപൂഞ്ചിറ, ഇരട്ട തുടങ്ങിയ ചിത്രങ്ങളിൽ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രങ്ങളെ സംവിധായകൻ ജിത്തു അഷ്‌റഫ് അവതരിപ്പിച്ചിട്ടുണ്ട്.അതേസമയം
തിരക്കഥാകൃത്തും സംവിധായകനുമായ ഷാഹി കബീർ ആണ് ഓഫീസറിനു രചന നിർവഹിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ടും ഗ്രീൻ റൂം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ് നിർമ്മാണം. കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ചിത്രസംയോജനം ചമൻ ചാക്കോ, സംഗീതം: ജക്സ് ബിജോയ്, പ്രൊഡക്‌ഷൻ ഡിസൈനർ: ദിലീപ് നാഥ്, അതേസമയം അമൽ നീരദ് സംവിധാനം ചെയ്ത ബോഗയ്‌ൻ വില്ല ആണ് കുഞ്ചാക്കോ ബോബന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ആക്‌ഷൻ ഹീറോയായി കുഞ്ചാക്കോ ബോബൻ എത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, ജ്യോതിർമയി, ഷറഫുദ്ദീൻ, വീണ നന്ദകുമാർ, സ്രിന്ധ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അമൽനീരദും കുഞ്ചാക്കോ ബോബനും ആദ്യമായാണ് ഒരുമിക്കുന്നത്. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ബോഗയ്‌ൻവില്ല. ഇടവേളയ്ക്കുശേഷം ജ്യോതിർമയി അഭിനയരംഗത്തേക്ക് മടങ്ങിവരവ് നടത്തുന്ന ചിത്രം കൂടിയാണ്.