nevin

മ​ല​യി​ൻ​കീ​ഴ്:​ ​സ്വപ്നങ്ങൾ ബാക്കിയാക്കി മടങ്ങിയ നെവിന് ​(28​) നാടും നാട്ടാരും യാത്രാമൊഴി നൽകി. നൂറുകണക്കിന് ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പിടാരത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹം ഇന്നലെ രാവിലെ 8.45ഓടെ വീട്ടിലെത്തിച്ചു. തുടർന്ന് പ്രാർത്ഥനകൾക്കു ശേഷം 10.30ഓടെ സംസ്കരിച്ചു.

ഇന്നലെ രാവിലെ മുതൽ രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖറടക്കം നിരവധിപ്പേർ നെവിനെ അവസാനമായി ഒരുനോക്കു കാണാൻ വീട്ടിലെത്തിയിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ 9.50ഓടെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ച് നെവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ സ്പീക്കർ എൻ.ശക്തൻ, ഐ.ബി.സതീഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ലാലി മുരളി, കോൺഗ്രസ് നേതാക്കളായ മലയിൻകീഴ് വേണുഗോപാൽ, ആർ.വി.രാജേഷ്, എം.ആർ.ബൈജു, മലവിള ബൈജു, എൽ.അനിത, പൊറ്റയിൽ മോഹനൻ, വി.മുരളി, ഈഴക്കോട് ജോണി, സി.പി.എം നേതാക്കളായ സജീനകുമാർ, പ്രശാന്ത്, ബി.ജെ.പി നേതാക്കളായ മുക്കംപാലമൂട് ബിജു, സുരേഷ് കുമാർ, കുന്നുവിള സുധീഷ്, വിളവൂർക്കൽ ഉണ്ണി തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു. മരണാനന്തര പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 10ന് നടക്കും.