1

തിരുവനന്തപുരം: പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തമുണ്ടായി നാലു വർഷമായിട്ടും മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപ ധനസഹായം ലഭിച്ചില്ല.

2020 ആഗസ്റ്റ് 6നു രാത്രിയാണു രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടി തൊഴിലാളി ലയങ്ങൾ തകർന്ന് 66 പേർ മരിക്കുകയും നാലുപേരെ കാണാതാകുകയും ചെയ്തത്. മരിച്ചവരുടെ ബന്ധുക്കൾക്കു സംസ്ഥാന സർക്കാർ അഞ്ചു ലക്ഷവും കേന്ദ്രം രണ്ടു ലക്ഷവും തമിഴ്നാട് സർക്കാർ മൂന്നു ലക്ഷവും സഹായം പ്രഖ്യാപിച്ചിരുന്നു.

കാണാതായവരുൾപ്പെടെ 70 പേരുടെയും ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ ധനസഹായം നൽകി. തമിഴ്നാട്ടിൽ താമസക്കാരെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയവർക്ക് തമിഴ്നാടും ധനസഹായം നൽകിയിരുന്നു.