മുടപുരം:അഴൂർഗ്രാമ പഞ്ചായത്ത് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ ശൈശവ വിവാഹ നിരോധന നിയമം 2006,പോക്‌സോ നിയമം 2012 എന്ന വിഷയത്തിൽ കുഴിയം ആറാട്ടുകടവിൽ ബോധവത്കരണ ക്ലാസ് നടത്തി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സുരയുടെ അദ്ധ്യക്ഷതയിൽ അഡ്വ.അനിരൂപ് ക്ലാസെടുത്തു. ചിറയിൻകീഴ് എസ്.ഐ ശാലു.സി.ജെ,പെരുങ്ങുഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.അജിത്ത്,പെരുങ്ങുഴി ക്ഷീരസംഘം പ്രസിഡന്റ് പി.പ്രശാന്തൻ,ജാഗ്രത സമിതി കൗൺസിലർ ഭാഗ്യലക്ഷ്മി,സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷൈനി,അങ്കണവാടി വർക്കർ മഞ്ജുബാബു,ലീഗൽ.ആർ.പി,പ്രമീള എന്നിവർ സംസാരിച്ചു.