hi

വാമനപുരം: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം യൂണിയൻ പരിധിയിൽ വരുന്ന ശാഖകളുടെ പ്രസിഡന്റുമാർ,വൈസ് പ്രസിഡന്റുമാർ,സെക്രട്ടറിമാർ,യൂണിയൻ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗം യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാരയുടെ അദ്ധ്യക്ഷതയിൽ യോഗം കൗൺസിലർ വി. വിപിൻരാജ് ഉദ്ഘാടനം ചെയ്തു.യൂണിയൻ കൺവീനർ എസ്.ആർ.രജികുമാർ,അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ മൈലക്കുഴി,ചന്തു വെള്ളുമണ്ണടി,ദാസ് വെഞ്ഞാറമൂട് എന്നിവർ സംസാരിച്ചു.