ss

തെന്നിന്ത്യൻ ചലച്ചിത്ര നടനും സംവിധായകനുമായ ചാരുഹാസൻ ആശുപത്രിയിൽ ചികിത്സയിലെന്ന വിവരം സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവച്ച് മകളും അഭിനേത്രിയുമായ സുഹാസിനി.

'വെക്കേഷനാണോ അതോ എന്റെ അച്ഛന്റെ മെഡിക്കൽ സ്റ്റേ കേഷൻ എന്നാണോ വിളിക്കേണ്ടത്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും പെൺമക്കളുടെയും സ്നേഹത്തോടെയും കരുതലോടെയും അദ്ദേഹം സുഖംപ്രാപിക്കുന്നു എന്നാണ് ചാരുഹാസനൊപ്പമുള്ള ചിത്രം പങ്കു വച്ച് സുഹാസിനി കുറിച്ചു.

ടെലിവിഷൻ താരവും സംവിധായകനും കൂടിയായ ചാരുഹാസൻ തമിഴ്, കന്നട, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്.