ആറ്റിങ്ങൽ: ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിലെ ഗവ.നഴ്സറി കെട്ടിടത്തിന്റെ പണികൾ പൂർത്തിയാക്കാൻ 17 ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് ഒ.എസ്.അംബിക എം.എൽ.എ അറിയിച്ചു.നഴ്സറിയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി 30ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി.നഴ്സറിക്ക് ഇരുനില കെട്ടിട്ടം നിർമ്മിക്കാൻ 2022ൽ 56.5 ലക്ഷം രൂപ അനുവദിച്ചിരുന്നു.തുടർന്ന് ഒന്നാം നില പൂർത്തിയാക്കുകയും, രണ്ടാംനില വാർത്തിടുകയും ചെയ്തു.നഴ്സറിയുടെ പണികൾ പൂർത്തിയാകാത്തതും,ചുറ്റുമതിലില്ലാത്തതും കുട്ടികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു കേരള കൗമുദി വാർത്ത നൽകിയത്. തുക എത്രയും പെട്ടെന്ന് അനുവദിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.