ആറ്റിങ്ങൽ: ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന പി.ടി.എ പൊതുയോഗവും തിരഞ്ഞെടുപ്പും ആറ്റിങ്ങൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഗിരിജ ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ ഡി.ഇ.ഒ ബിന്ദു,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ബിനു.എസ്,ഹെഡ്മാസ്റ്റർ അനിൽകുമാർ എന്നിവർ സംസാരിച്ചു.പുതിയ പി.ടി.എ ഭാരവാഹികളായി സന്തോഷ്.എസ് (പ്രസിഡന്റ്),ആശാദേവ്.ടി.വി (വൈസ് പ്രസിഡന്റ്),ആദേശ്.പി (എസ്.എം.സി ചെയർമാൻ),സതീഷ് കണ്ണങ്കര (എസ്.എം.സി വൈസ് ചെയർമാൻ),സൗമ്യ.എൻ (എം.പി.ടി.എ പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.