വർക്കല: നെൽകൃഷിയിൽ വിവിധ കളയെടുപ്പ് യന്ത്രങ്ങളുടെ പ്രവർത്തനം കർഷകർക്ക് നേരിട്ട് കണ്ട് മനസിലാക്കാനും പരിശീലിക്കാനും ഐ.സി.എ.ആർ കൃഷി വിജ്ഞാനകേന്ദ്രം മിത്രാ നികേതന്റെ നേതൃത്വത്തിൽ ചെമ്മരുതിയിൽ കൃഷിയിട പ്രദർശനം നടത്തി. നടീൽ യന്ത്രം വഴി നട്ട വയലുകളിലാണ് ചെറുകിട കള നിയന്ത്രണ യന്ത്രങ്ങൾ ഫലപ്രദമാകുന്നത്. സ്റ്റിൽ,ക്യാംകോ എന്നീ നിർമ്മാതാക്കളുടെ നൂതന യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. യന്ത്രങ്ങൾ കളയെടുപ്പിന് അനുയോജ്യമായാൽ കർഷകർക്ക് സബ്സിഡി നിരക്കിൽ സ്വന്തമാക്കാം. ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ ബിറിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ.ലിനീസ് അദ്ധ്യക്ഷത വഹിച്ചു.ചിത്ര.ജി പദ്ധതി വിശദീകരണം നടത്തി.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതനളൻ,മെമ്പർമാരായ ജി.എസ്.സുനിൽ,ശശികല,പ്രിയ,ശ്രീലത,മിനി പ്രദീപ്,സിന്ധു,കൃഷി ഓഫീസർ റോഷ്‌ന.എസ്,ഉദ്യോഗസ്ഥരായ അരുൺജിത്,സ്മിത,ശ്യാം രാജ് എന്നിവർ സംസാരിച്ചു.