ആറ്റിങ്ങൽ: വാട്ടർ അതോറിട്ടിയുടെ വലിയകുന്നിൽ സ്ഥിതിചെയ്യുന്ന 33.5 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയിൽ അറ്റകുറ്റപ്പണികളും,സംഭരണിയുമായി സ്ഥാപിക്കുന്ന പുതിയ വിതരണക്കുഴൽ കൂട്ടി യോജിപ്പിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഒരു മാസക്കാലം ജലവിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. തീരദേശ ഗ്രാമപഞ്ചായത്തുകളായ അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,ചിറയിൻകീഴ്,വക്കം,കിഴുവിലം എന്നിവിടങ്ങളിൽ പൂർണമായും, മണമ്പൂർ 8,9,11 വാർഡുകളിലും അഴൂർ പഞ്ചായത്തിലെ 1,18 വാർഡുകളിലും,പൂർണമായോ ഭാഗികമായോ ജലവിതരണം തടസപ്പെടാൻ സാദ്ധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.