തിരുവനന്തപുരം: ശ്രീനാരായണഗുരുദേവ ജയന്തിയോടനുബന്ധിച്ച് ആഗസ്റ്റ് 4ന് എസ്.എൻ.ഡി.പി യോഗം പേട്ട ശാഖ വിദ്യാർത്ഥികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കും. ഹാളിൽ രാവിലെ 10ന് ലളിതഗാനം, പദ്യപാരായണം. വിഷയം: ഈ വല്ലിയിൽ നിന്ന് ചെമ്മേ പൂക്കൾ (സബ് ജൂനിയർ), ചന്തമേറിയ പൂവിലും (ജൂനിയർ), ദൈവദശകം(സീനിയർ). ചിത്രരചനാ വിഷയങ്ങൾ: ഗുരുവിന്റെ ജന്മഗൃഹം(സബ് ജൂനിയർ), ശിവഗിരി സമാധി (ജൂനിയർ), ശ്രീനാരായണഗുരുവും രവീന്ദ്രനാഥ ടാഗോറും കൂടിക്കാഴ്ച(സീനിയർ). ഫോൺ 9847431012, 7356150176. ശാഖ ഹാളിലാണ് മത്സരങ്ങൾ നടക്കുന്നത്.