തിരുവനന്തപുരം: കേരളകൗമുദി ബോധപൗർണമി ക്ലബും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമവും സംയുക്തമായി ചേങ്കോട്ടുകോണം ശ്രീ നീലകണ്ഠ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ 'കർക്കടക മാസത്തിൽ രാമായണത്തിന്റെ പ്രസക്തി' എന്ന വിഷയത്തെക്കുറിച്ച് വട്ടപ്പാറ സോമശേഖരൻനായരുടെ നേതൃത്വത്തിൽ സെമിനാർ നടക്കും. ഇന്ന് രാവിലെ 10.30ന് ശ്രീരാമദാസ ആശ്രമം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ എസ്.സേതുനാഥ് ബോധപൗർണമി സന്ദേശം നൽകും.സ്‌കൂൾ പ്രിൻസിപ്പൽ ശ്രീരേഖ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി വി.അനുശ്രീ നന്ദിയും പറയും.