ആറ്റിങ്ങൽ: സംസ്ഥാന സ്കൂൾ കായിക മേള ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്നതിന്റെ പ്രചാരണാർത്ഥം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിൽ വിളംബര ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു.സ്കൂൾ പി.ടി.എ പ്രസിഡന്റ് ജി.ആർ.ജിബിയുടെ അദ്ധ്യക്ഷതയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ.നിമി ദീപശിഖ സ്കൂളിലെ കായികതാരങ്ങൾക്ക് കൈമാറി.സ്കൂൾ സീനിയർ അദ്ധ്യാപകൻ എൻ.സാബു,കായിക അദ്ധ്യാപകരായ ആർ.എസ്.ലിജിൻ,രഞ്ജിത്കുമാർ,സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ,കായികതാരങ്ങൾ എന്നിവർ ദീപശിഖാ പ്രയാണത്തിൽ പങ്കെടുത്തു.