കാട്ടാക്കട:കാട്ടാക്കട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരഭമായ മോഡൽ കരിയർ സെന്റർ ഇന്ന് രാവിലെ 10മുതൽ സൗജന്യ പ്ലേയ്സ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 10ന് മുൻപായി https://bit.ly/4fncr51 എന്ന ലിങ്ക് വഴി പേരുകൾ രജിസ്റ്റർ ചെയ്യാം.ഫോൺ: 9723359730,0471-2295030.