നെടുമങ്ങാട് ; അരുവിക്കര ഭഗവതി വിലാസം കരയോഗം വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് വി.എ.ബാബുരാജ് ഉദ്‌ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് വി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എൻ.വിശ്വംഭരൻ നായർ,എ.രാധാകൃഷ്ണൻ നായർ,അനന്തപുരം രവി തുടങ്ങിയവർ സംസാരിച്ചു.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.സഹായവിതരണവും നടന്നു.