തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) ജില്ലാ കമ്മിറ്റിയുടെയും കേസരി സ്മാരക ട്രസ്റ്റിന്റെയും പ്രസിഡന്റായി ഷില്ലർ സ്റ്റീഫനെയും (മലയാള മനോരമ) സെക്രട്ടറിയായി അനുപമ.ജി.നായരെയും (കൈരളി ടിവി) തിരഞ്ഞെടുത്തു. ജി. പ്രമോദ് (ദേശാഭിമാനി) ആണ് ട്രഷറർ.വൈസ് പ്രസിഡന്റുമാരായി ഒ.രതി (കേരള കൗമുദി), സി. രാജ (ജന്മഭൂമി) എന്നിവരെയും,ജോയിന്റ് സെക്രട്ടറിമാരായി എബി ടോണിയോ (ജയ്‌ഹിന്ദ് ടിവി) വി.കെ.അക്ഷയ (മാതൃഭൂമി ന്യൂസ്) എന്നിവരെയും തിരഞ്ഞെടുത്തു.എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അഖില വി. കൃഷ്ണൻ (അമൃത ടിവി), സി.എസ്.അരുൺ (ന്യൂസ് 18), എം.എ. അശ്വനി (ജനയുഗം), എസ്. ഭാഗ്യരാജ് (മീഡിയ വൺ), മഹേഷ് ബാബു ( ഏഷ്യാനെറ്റ് ന്യൂസ്), എ. മുഹമ്മദ് റാഫി (മാതൃഭൂമി),എസ്.ശരത്ത് കുമാർ (മെട്രോ വാർത്ത),ഷൈജു ചാവശേരി (ദ ഫോർത്ത്) എന്നിവരെയും തിരഞ്ഞെടുത്തതായി റിട്ടേണിംഗ് ഓഫീസർ എൻ.എസ്. ജുഗുനുകുമാർ,അസി.റിട്ടേണിംഗ് ഓഫീസർ എസ്.ശ്രീജിത്ത് എന്നിവർ അറിയിച്ചു.