തിരുവനന്തപുരം: പാങ്ങോട് ക്യാമ്പിലെ 130അംഗ സൈന്യം രക്ഷാപ്രവർത്തനങ്ങൾക്കായി വയനാട്ടിലെ ചൂരൽമലയിലെത്തി.ക്യാപ്റ്റൻ തുഷാർ,ക്യാപ്റ്റൻ സൗരഭ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജീവൻ രക്ഷാ ഉപകരണങ്ങളുമായി വയനാട്ടിലെത്തിയത്. അംഗങ്ങളെ ഐ.എ.എഫ് എയർ ക്രാഫ്റ്റിലൂടെയും ബാക്കിയുള്ളവരെ റോഡ് മാർഗവുമാണ് സ്ഥലത്തെത്തിച്ചത്. കരസേന,വ്യോമസേനയിലെ 200ഓളം ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. എയർഫോഴ്സിന്റെ 2ഹെലികോപ്ടറുകളും എയർലിഫ്റ്രിംഗിനായി എത്തിച്ചിട്ടുണ്ട്. കണ്ണൂർ മിലട്ടറി ഹോസ്പിറ്റലിലെ മെഡിക്കൽ ടീമിനെയും ടെറിട്ടോറിയൽ ആർമിയെയും വിന്യസിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.