തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന അലക്സാണ്ടർ തോമസ് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനായി ഇന്ന് ചുമതലയേൽക്കും. 2014 ജനുവരി 23 മുതൽ 2023 സെപ്തംബർ 4വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് അലക്സാണ്ടർ തോമസ് 2023 ജൂലായിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസുമായിരുന്നു.