കടയ്ക്കാവൂർ: കായിക്കര കപാലീശ്വര ക്ഷേത്രത്തിൽ കർക്കടക വാവുബലി നാളെ രാത്രി 8മുതൽ 4ന് ഉച്ചവരെ നടക്കും.വാവുബലി ക്ഷേത്രത്തിന്റെ പിന്നിൽ ക്ഷേത്രപറമ്പിൽ ബലിക്രിയകൾ ചെയ്ത് കടലിൽ തർപ്പണം ചെയ്യാവുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.പിതൃതർപ്പണത്തിന് വരുന്ന എല്ലാ ഭക്തജനങ്ങൾക്കും തിലഹവനാദി കൂടിയോടുള്ള ബലിതർപ്പണം നടത്തുന്നതിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ക്ഷേത്രരക്ഷാധികാരി സുരേഷ് ബാബു അറിയിച്ചു.