കള്ളിക്കാട്:എസ്.എൻ.ഡി.പി യോഗം കള്ളിക്കാട് ശാഖയിലെ ജയന്തി ആഘോഷം ആഗസ്റ്റ് 19,20 തീയതികളിൽ നടക്കും.19ന് രാവിലെ 7ന് ഗുരുപൂജ.വൈകിട്ട് 3ന് നടക്കുന്ന പൊതു സമ്മേളനം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് എം.ബി.ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും.യോഗം ഡറക്ടർ സി.കെ.സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തും.യൂണിയൻ കൗൺസിലർ പി.ശ്രീനിവാസൻ,വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഉഷാ ശിശുപാലൻ,സെക്രട്ടറി റീനാ ബൈജു,വനിതാ സംഘം യൂണിയൻ കമ്മിറ്റിയംഗം ജി.രമണി,യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് എസ്.എൽ.ബിനു,സെക്രട്ടറി തൊഴുക്കൽ പ്രവീൺ,വൈസ് പ്രസിഡന്റ് ജി.ചന്ദ്രൻ,ശാഖാ സെക്രട്ടറി ടി.സുദർശനൻ,ജനറൽ കൺവീനർ എസ്.വിജുകുമാർ,രക്ഷാധികാരി ആർ.കൃഷ്ണൻകുട്ടി,വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് ജി.ലീല,സെക്രട്ടറി മഞ്ചുഷ എന്നിവർ സംസാരിക്കും.സാഹിത്യകാരൻ കെ.ആർ.അജയൻ,ഐക്യരാഷ്ട സമ്മേളനത്തിൽ പങ്കെടുത്ത രാധാലക്ഷ്മി,വുഷു മെഡൽ നേടിയ യു.ആദിത്യ,കേരള കൗമുദിയുടെ ചാമ്പ്യൻ ഓഫ് ചെയിഞ്ച് അവാർഡ് നേടിയ മൈലക്കര വിജയൻ,നഴ്സിംഗിൽ ഓണററി ഡോക്ടറേറ്റ് നേടിയ ഡോ.ആതിര എന്നിവരേയും ഉന്നത വിജയികളേയും ആദരിക്കും.വൈകിട്ട് 5.30ന് നൃത്തം.20ന് ജയന്തി ദിനത്തിൽ രാവിലെ 6ന് ജയന്തി പൂജ.പ്രാർ‌ത്ഥന.ജപം.7ന് അഖണ്ഡനാമ ജപം.10ന് കുട്ടികളുടെ മത്സരങ്ങൾ.ഉച്ചയ്ക്ക് 12ന് ചതയ സദ്യ.3.30ന് ഘോഷയാത്ര.യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ ഫ്ലാഗ് ഓഫ് ചെയ്യും.വൈകിട്ട് 6ന് ഗാനമേള.