നെയ്യാറ്റിൻകര: വ്ലാങ്ങാമുറി കരിക്കറത്തല ഏലായിൽ ഗാന്ധി മിത്രമണ്ഡലത്തിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ആരംഭിച്ച ജൈവകൃഷി ഞാറുനടീൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മിത്രമണ്ഡലം ചെയർമാൻ അഡ്വ. വി.എസ്.ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലൂജ, മുനിസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു, എസ്.കെ.ജയകുമാർ, അഡ്വ. മഞ്ചവിളാകം ജയൻ, മണലൂർ ശിവപ്രസാദ്, എം.രാജ്മോഹൻ, പുന്നാവൂർ അശോകൻ, അയണീതോട്ടം കൃഷ്ണൻ നായർ, നെയ്യാറ്റിൻകര ജയചന്ദ്രൻ, ജയരാജ് തമ്പി, നെയ്യാറ്റിൻകര എച്ച്.എച്ച്.എസിലെ എൻ.എസ്.എസ് ടീം കുട്ടികൾ അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.