കല്ലമ്പലം:കർഷക കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് ജില്ലാ വൈസ് പ്രസിഡന്റ് ആറ്റിങ്ങൽ മനോജ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി മണനാക്ക് ഷിഹാബുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ,വൈസ് പ്രസിഡന്റ് ടി.എസ്.അനിൽകുമാർ,ആറ്റിങ്ങൽ ബഷീർ,കുളമുട്ടം ഇക്ബാൽ,അനിൽ അനുഗ്രഹ, അരുൺ മണമ്പൂർ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി വി.പവനൻ (പ്രസിഡന്റ്),
ജെ.ശ്രീനാഥൻ (സെക്രട്ടറി),എ.സലിം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.