തിരുവനന്തപുരം: എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ തസ്തികയുടെ ഷോർട്ട് ലിസ്റ്റ് പുറത്തുവിട്ടു.14 ജില്ലകളിലായി 3824 പേരാണുള്ളത്. മെയിൻ ലിസ്റ്റിൽ 2460 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 1364 പേരുമാണുള്ളത്. ഏറ്റവും കൂടുതൽ പേർ എറണാകുളം-423. കുറവ് ആലപ്പുഴ ജില്ലയിൽ-176 പേർ. 44.33 മുതൽ 55.33 വരെയാണ് കട്ട് ഒഫ് മാർക്ക്. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എൻഡ്യുറൻസ് ടെസ്റ്റ്,ശാരീരിക അളവെടുപ്പ്,കായിക ക്ഷമതാ പരീക്ഷ എന്നിവയ്ക്ക് ശേഷമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
ജില്ല ------------------------------ ലിസ്റ്റിൽ ഉൾപ്പെട്ടവർ
തിരുവനന്തപുരം ---------------368
കൊല്ലം ------------------------------- 385
പത്തനംതിട്ട ---------------------- 239
ആലപ്പുഴ ----------------------------176
കോട്ടയം -----------------------------272
ഇടുക്കി -------------------------------270
എറണാകുളം --------------------423
തൃശൂർ ------------------------------370
പാലക്കാട് --------------------------299
മലപ്പുറം ---------------------------237
കോഴിക്കോട് --------------------179
വയനാട് ---------------------------169
കണ്ണൂർ -----------------------------243
കാസർകോട് -------------------194
ആകെ -----------------------------3824