വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായി നിഖില വിമൽ. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് ആരംഭിച്ച തളിപ്പറമ്പ് കളക്‌ഷൻ സെന്ററിൽ രാത്രി വൈകിയും മറ്റു വാളണ്ടിയർമാർക്കൊപ്പം നിഖില വിമൽ പാക്കിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സജീവമായി പ്രവർത്തിച്ചു. സോഷ്യൽ മീഡിയയിൽ ഒതുങ്ങാതെ നേരിട്ടിറങ്ങിയ താരത്തെ പ്രശംസിച്ച് നിരവധി ആളുകൾ രംഗത്തുവന്നു. തളിപ്പറമ്പ് ആണ് നിഖില വിമലിന്റെ നാട്. 2018ൽ ഉണ്ടായ മഹാപ്രളയകാലത്തും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിഖില സജീവമായി പങ്കെടുത്തു.