കല്ലറ:ശക്തമായ മഴയിലും കാറ്റിലും മരം ഒടിഞ്ഞു വീടിന് മുകളിലേക്ക് വീണു.മരുതമൺ കുളമാൻ കുഴി കളത്തിൽ വീട്ടിൽ ഗോപകുമാറിന്റെ വീടിന് മുകളിലേക്കാണ് മരം ഒടിഞ്ഞു വീണത്.കഴിഞ്ഞ ദിവസം പുലർച്ചയാണ് സമീപവാസിയുടെ കൂറ്റൻ അക്കേഷ്യമരം ഗോപകുമാറിന്റെ വീടിനു മുകളിലേക്ക് വീണത്.വീടിന് ചെറിയ കേടുപാടുകൾ പറ്റി.ആളപായമില്ല.വാർഡ് അംഗം അബ്ദുൽ ഖരീമിന്റെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി.