ആറ്റിങ്ങൽ: വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡിന് ഭൂമി വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അടൂർ പ്രകാശ് എം.പി ലോക്‌സഭയിൽ ഉന്നയിച്ച സബ്മിഷനിൽ ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കൽ പ്രവൃത്തികൾ പൂർത്തിയായ 11 വില്ലേജുകളിലെ നൂറുകണക്കിന് കുടുംബങ്ങൾ ഇപ്പോൾ പ്രതിസന്ധിയിലാണ്. ഈ പദ്ധതിയുടെ മുഴുവൻ ചെലവും കേന്ദ്രം വഹിക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.