photo

ചിറയിൻകീഴ്: വക്കം പുരുഷോത്തമന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് അഴൂർ പഞ്ചായത്തിൽ അനുസ്മരണ യോഗവും,വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികളും അർപ്പിച്ചു. കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ.ആർ.നിസാർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗം ബി.മനോഹരൻ ഉദ്ഘാടനം ചെയ്തു.നേതാക്കളായ അഴൂർ വിജയൻ,മാടൻവിള നൗഷാദ്,എ.കെ.ശോഭന ദേവൻ,എസ്.ശിവപ്രസാദ്,എം.കെ.ഷാജഹാൻ,എസ്.ജി.അനിൽകുമാർ,എസ്.മധു,റഷീദ് റാവുത്തർ,രാജൻ കൃഷ്ണപുരം,ജനകലത,സുരേന്ദ്രൻ,അഴൂർ രാജു,രാജാഭായി തുടങ്ങിയവർ പങ്കെടുത്തു.