ആറ്റിങ്ങൽ: അറ്റകുറ്റപ്പണിക്കും ഇന്റർ ലിങ്കിംഗിനുമായി ആറ്റിങ്ങൽ വാട്ടർ അതോറിട്ടി കുടിവെള്ളം വിതരണം നിറുത്തിവയ്ക്കുമ്പോൾ തീരദേശ പഞ്ചായത്തായ അഞ്ചുതെങ്ങിന് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത് വാട്ടർ അതോറിട്ടിയുടെ കുടിവെള്ളമാണ്.ഒരു മാസത്തേക്ക് പമ്പിംഗ് നിറുത്തിവച്ചാൽ ജനങ്ങൾ ബുദ്ധിമുട്ടിലാകും.കുടിവെള്ളം എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺചന്ദ്ര ആറ്റിങ്ങൽ വാട്ടർ അതോറിട്ടി അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മന്ത്രി റോഷി അഗസ്റ്റിനും നിവേദനം നൽകിയിട്ടുണ്ട്.