തിരുവനന്തപുരം: മാംഗോ ഫ്രൂട്ട്‌‌സ് കൺസോർഷ്യത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നുമുതൽ 11 വരെ തലസ്ഥാനത്ത് ചക്ക- തേൻ- മാമ്പഴ മേള സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 5ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ വി.കെ.പ്രശാന്ത് എം.എൽ.എ മേള ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യമായിരിക്കും.