വർക്കല: വില്പനയ്ക്കായി സൂക്ഷിച്ച 7.73 കിലോ കഞ്ചാവുമായി യുവാവിനെ വർക്കല എക്സൈസ് പിടികൂടി. ചെറുന്നിയൂർ താന്നിമൂട് ലക്ഷം വീട്ടിൽ ഉമേഷ് (37) ആണ് അറസ്റ്റിലായത്. ഇയാൾ വിദ്യാർത്ഥികൾക്കും ചില്ലറ വിൽപ്പനക്കാർക്കും ലഹരി എത്തിച്ചു നൽകുന്നതായി സ്റ്റേറ്റ് എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് ഇൻസ്‌പെക്ടർ ടി. ആർ മുകേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉമേഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
വർക്കല റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സജീവ്. വിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സെബാസ്റ്റ്യൻ. കെ. എ , പ്രിൻസ്. ടി. എസ്, ദിനു. പി. ദേവ്, സീന.കെ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.