തിരുവനന്തപുരം: ജൂലായ് 24 മുതൽ 30 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 3,33,68,000 രൂപയാണ് വിതരണം ചെയ്തു. 966 പേരാണ് ഗുണഭോക്താക്കൾ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന പ്രചാരണം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായതോടെയാണ് ഇന്നലെ കണക്കുകൾ പുറത്തുവിട്ടത്.
ജില്ലതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം (88 പേർ)-35,99,000 രൂപ
കൊല്ലം (24)-8,80,000
പത്തനംതിട്ട (23)-5,89,000
ആലപ്പുഴ (70)-16,93,000
കോട്ടയം (31)-12,28,00
ഇടുക്കി (41)-13,21,000
എറണാകുളം (24)-14,58,000
തൃശൂർ (379)-1,21,62,000
പാലക്കാട് (111)-47,46,000
മലപ്പുറം (29)-9,28,000
കോഴിക്കോട് (53)-9,18,000
വയനാട് (19)-10,90,000
കണ്ണൂർ (38)-16,22,000
കാസർകോട് (36)-11,34,000