വർക്കല: വക്കം പുരുഷോത്തമന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.പ്രസിഡന്റ് എം.എൻ. റോയ്,കെ.സൂര്യപ്രകാശ്,സുനിൽ ശ്രീധരൻ,സത്യജിത്,ഷൻസ് സദാശിവൻ,സജീബ് ചിലക്കൂർ, ഷാജി സത്യവാൻ,സുനിൽ സോമൻ,സുരേഷ് കുരക്കണ്ണി,ജസീം പാളയംകുന്ന് എന്നിവർ പങ്കെടുത്തു.വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് മൗനപ്രാർത്ഥനയും നടത്തി.