ശിവഗിരി: വയനാട് ദുരന്തത്തിൽ ശിവഗിരിമഠം അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു,ദുരന്തമേഖലയിൽ കഴിയുന്നവർക്ക് അടിയന്തര സഹായമെത്തിക്കാനും സാന്ത്വനം നൽകാനും ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചാരണസഭയുടെ വയനാട് ജില്ലാ കമ്മിറ്റിയെ മഠം നിയോഗിച്ചിട്ടുണ്ട്.
ഇതിനകം സഹായിക്കാൻ ചിലർ മുന്നോട്ടുവന്നിട്ടുണ്ട്. അവരും മറ്റുള്ളവരും സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയുമായി (ഫോൺ : 9048963089) ബന്ധപ്പെടണമെന്ന് ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.