തിരുവനന്തപുരം: സി.മോഹനചന്ദ്രന്റെ പത്താം ചരമവാർഷികദിനത്തിൽ സമ്മോഹനം മാനവിക-സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ചെറിയാൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സമ്മോഹനം ചെയർമാൻ വിതുര ശശി അദ്ധ്യക്ഷത വഹിച്ചു. ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സമ്മോഹനം ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ്, തെന്നൂർ നസീം, അണിയൂർ.എം.പ്രസന്നകുമാർ, എ.കെ.ഷാനവാസ്, പി.സിദ്ധാർത്ഥൻ, ജെ.എസ്.അഖിൽ, എസ്.ശശിധരൻ നായർ, എസ്.മനോഹരൻ നായർ, സി.കെ.വത്സലകുമാർ, ബി.രാജൻ എന്നിവർ സംസാരിച്ചു.