വർക്കല: പാപനാശം ടൂറിസം മേഖലയിലെ ഹെലിപ്പാഡ് ഭാഗത്ത് വാഹന പാർക്കിംഗിനുളള നഗരസഭയുടെ നീക്കം തഹസിൽദാർ ഇടപെട്ട് തടഞ്ഞു. വർക്കല ഭൂരേഖാ വകുപ്പ് തഹസിൽദാർ എസ്.എസ്.സജിയാണ് നഗരസഭയുടെ നടപടി നിർത്തിവയ്ക്കണമെന്നുള്ള നിർദ്ദേശം നൽകിയത്.

ഹെലിപ്പാഡ് ഉൾപ്പെടുന്ന ഭൂമി വില്ലേജ് റെക്കോഡുകൾ പ്രകാരം സർക്കാർ ഉടമസ്ഥതയിലാണുള്ളത്. സർക്കാർ പുറമ്പോക്ക് ഭൂമിയിൽ അനധികൃത പാർക്കിംഗിനുള്ള അനുമതി നൽകുന്നതിന് നഗരസഭയ്ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവിറക്കിയത്.