തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ഓട്ടോമേറ്റഡ് സംവിധാനങ്ങളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. ക്രെയിനടക്കമുള്ളവയുടെ ഓപ്പറേഷനുകളാണ് പരിശോധിക്കുന്നത്. നിരവധി കപ്പലുകൾ അടുപ്പിക്കാനായി ആവശ്യമുന്നയിക്കുന്നുണ്ട്. പരിശോധന റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമേ അനുമതി നൽകൂ. ഈ മാസം ആദ്യ വാരത്തിലോ രണ്ടാംവാരത്തിലോ ആയി വലിയ മദർഷിപ്പുകൾ എത്തുമെന്ന് തുറമുഖ കമ്പനി വ്യക്തമാക്കി. മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാണ് വിഴിഞ്ഞത്ത് കപ്പലുകളെ നിയന്ത്രിക്കുക. എയർ ട്രാഫിക് കൺട്രോൾ മാതൃകയിലാണ് ഓട്ടോമേറ്റിക് നാവിഗേഷൻ സെന്റർ. നങ്കൂരമിടലും തുറമുഖ പ്രവർത്തനങ്ങളും ഇതിൽ ഭദ്രം.