h

തിരുവനന്തപുരം: വക്കം പുരുഷോത്തമൻ അരനൂറ്റാണ്ടുകാലം കേരളത്തിലെ കോൺഗ്രസിന്റെ ശക്തിയായിരുന്നുവെന്ന് കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം ടി.ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.കോൺഗ്രസ് പേട്ട വാർഡ് കമ്മിറ്റിയുടെയും വഞ്ചിയൂർ മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വക്കം പുരുഷോത്തമന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ്‌ വഞ്ചിയൂർ മണ്ഡലം പ്രസിഡന്റ്‌ വി.വിജയകുമാർ അദ്ധ്യക്ഷനായി.പേട്ട വാർഡ് മുൻ കൗൺസിലർ ഡി.അനിൽകുമാർ,വാർഡ് പ്രസിഡന്റ്‌ ബി.രാജേന്ദ്രൻ,ബി.ഉദയകുമാർ,ഉഷാരാജ്,ഷീല ഉദയകുമാർ,ബി.കെ.സന്തോഷ്‌കുമാർ,വിശ്വനാഥൻ,സെബാസ്റ്റ്യൻ ഡിക്രൂസ്,ടി.ശശി,ജോസഫ് ഡെന്നിസൻ എന്നിവർ പങ്കെടുത്തു.പുഷ്പാർച്ചനയും നടന്നു.