വിഴിഞ്ഞം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലിയൂർ പെരിങ്ങമ്മല യൂണിറ്റ് യോഗം നടന്നു.കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച ഗുരുപാദം ടെക്സ്റ്റയിൽസ് ഉടമ കൈലാസ് നാഥിന്റെയും സുപ്രിയ പൂജാ സ്റ്റോർ ഉടമ ശോഭി തങ്കരാജിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നൽകി.ജില്ലാ ഭാരവാഹികളെ ആദരിക്കലും, ഉന്നത വിജയം കരസ്ഥമാക്കിയ യൂണിറ്റ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ മെമന്റോയും നൽകി.ജില്ലാ സെക്രട്ടറിയും,യൂണിറ്റ് പ്രസിഡന്റുമായ ജി.അശോകന്റെ അദ്ധ്യക്ഷതയിൽ അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.വി.വി.ഇ.എസ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ധനീഷ് ചന്ദ്രൻ ചെക്ക് വിതരണം ചെയ്തു.യൂണിറ്റ് ജനറൽ സെക്രട്ടറി വിഷ്ണു മിനർവ,ടി.ലോറൻസ്,വൈ.വിജയൻ,വെള്ളറട രാജേന്ദ്രൻ,ജോഷിബാസു,ഷിറാസ് ഖാൻ, ഇ.എം.ബഷീർ, ഗോപൻ,സുരേഷ്,ഷാഹുൽ,പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീകുമാർ,സോമശേഖരൻ നായർ,വാർഡ് മെമ്പർമാരായ,പെരിങ്ങമ്മല വിജയൻ,മിനി.എ,മിനി.എൽ,മനോജ് എന്നിവർ പങ്കെടുത്തു.