തിരുവനന്തപുരം: ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന വെള്ളനാട് ജില്ലാ പഞ്ചായത്ത് ,ആറ്റിങ്ങൽ നഗരസഭ, കരവാരം പഞ്ചായത്ത് എന്നിവിടങ്ങളിലെ സി.പി.എം-ബി.ജെ.പി ധാരണ പുറത്തായെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി. ജില്ലാ ഡിവിഷനിൽ ബി.ജെ.പി വോട്ട് മൂന്നിലൊന്നായി കുറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻമുന്നേറ്റം നടത്തിയ ഡിവിഷനാണിത്. പാർലമെന്റ് ആറ്റിങ്ങൽ അസംബ്ലി മണ്ഡലത്തിൽ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തിയിട്ടും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ-കരവാരം മേഖലയിൽ ജയിച്ച നാല് വാർഡുകളിലും ബി.ജെ.പി മൂന്നാം സ്ഥാനത്തു പോയി. സി.പി.എം-ബി.ജെ.പി ധാരണ ജനങ്ങളെ ബോധ്യപ്പെടുത്തി തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും ഭാവി നടപടികൾ സ്വീകരിക്കാനും ഡി.സി.സി അടിയന്തര യോഗം ചേരുമെന്ന് രവി അറിയിച്ചു