തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ അപകടത്തിൽപ്പെട്ടവർക്ക് അവശ്യമരുന്നുകളുമായി സാൽവേഷൻ ആർമി സ്കൂളിന്റെ നേതൃത്വത്തിൽ കവടിയാറിൽ നിന്ന് വയനാട് കളക്ടറേറ്റിലേക്ക് ആംബുലൻസ് പുറപ്പെട്ടു. യാത്ര മുഖ്യ കാര്യദർശി ലെഫ്റ്റനന്റ് കേണൽ ഗുർണം മസി ഫ്ലാഗ് ഓഫ് ചെയ്തു. വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡന്റ് കേണൽ രത്നസുന്ദരി പൊളി മെറ്റ്ല,പേഴ്സണൽ സെക്രട്ടറി ലെഫ്റ്റനന്റ് കേണൽ സജൂ ഡാനിയേൽ,പ്രോഗ്രാം സെക്രട്ടറി ലെഫ്റ്റനന്റ് കേണൽ എൻ.ഡി.ജോഷ്വാ,എസ്.ബി.എ ലെഫ്റ്റനന്റ് കേണൽ സി.ജെ.ബെന്നി മോൻ,പബ്ളിക്ക് റിലേഷൻസ് സെക്രട്ടറി മേജർ ടി.ഇ.സ്റ്റീഫൻസൺ തുടങ്ങിയവർ പങ്കെടുത്തു.