വർക്കല:കർഷക ദിനത്തോടനുബന്ധിച്ച് ചിങ്ങം ഒന്നിന് ചെമ്മരുതി പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ കർഷകരെ ആദരിക്കും.പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ ബിറിലിന്റെ അദ്ധ്യക്ഷതയിൽ വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.യോഗ്യതയുള്ള കർഷകർ 5ന് വൈകിട്ട് 3ന് മുൻപ് വെള്ളപേപ്പറിൽ ഫോട്ടോ സഹിതം അപേക്ഷിക്കണമെന്ന് ചെമ്മരുതി കൃഷി ഓഫീസർ അറിയിച്ചു.