പാറശാല: പാറശാല - കൊല്ലങ്കോട് റോഡിൽ ആശുപത്രി ജംഗ്‌ഷൻ മുതൽ മഹാദേവർ ക്ഷേത്രനട വരെയുള്ള ഓടയുടെയും കൽവെർട്ടിന്റെയും നിർമ്മാണപ്രവർത്തനം നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്.ഇതുകാരണം പാറശാല ടൗൺ പ്രദേശത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും, സംഘടനകളുടെയും ജനപ്രതിനിധികളുടെയും അടിയന്തര ആലോചനായോഗം സംഘടിപ്പിച്ചു. പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത ഉദ്‌ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജി.ശ്രീധരൻ,അനിതാറാണി,വീണ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത കുമാരി,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം.സുനിൽ,കുട്ടപ്പൻ,പി.ഡബ്ല്യു.ഡി എ.ഇ.ചൈത്ര,പാറശാല എസ്.ഐ ദീപു,റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ എം.എസ്.പത്മകുമാർ, എം.സിദ്ധാർത്ഥൻ നായർ,വിവിധ സംഘടനാ ഭാരവാഹികളായ എൻ.രാഘവൻ നാടാർ,മോഹൻകുമാർ,സുകുമാർഷ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ശിവപ്രസാദ്,ജനറൽ സെക്രട്ടറി പ്രവീൺ കുമാർ,പഞ്ചായത്ത് സെക്രട്ടറി ബി.കെ.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.