തിരുവനന്തപുരം: അരനൂറ്റാണ്ടായി മാപ്പിളപ്പാട്ട് രംഗത്തുള്ള ഗായകൻ കോഴിക്കോട് കരീമിനെ വി.എം.കുട്ടി മെമ്മോറിയൽ മാപ്പിള കലാവേദിയുടെ നേതൃത്വത്തിൽ ആദരിക്കും. വീടില്ലാത്ത അദ്ദേഹത്തിന് വീട് നിർമ്മിച്ചു നൽകാനായി ഫണ്ട് ശേഖരണത്തിനും തീരുമാനിച്ചു. യോഗത്തിൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ അഡ്വ.ഷബ്‌നാ റഹീം അദ്ധ്യക്ഷയായി. മാപ്പിള കലാസാഹിത്യ സംഘം രക്ഷാധികാരി ഡോ.സുലൈഖ കുറുപ്പ്,ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് ചീഫ് കോ-ഓർഡിനേറ്റർ മുഹമ്മദ് ബഷീർ ബാബു,മാപ്പിള കലാ സാഹിത്യ സംഘം സെക്രട്ടറി ആതിര രതീഷ്,കേരള പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി എം.മുഹമ്മദ് മാഹീൻ,റാഫി മെമ്മോറിയൽ ക്ളബ് സെക്രട്ടറി പ്രദീപ് മധു,മുസ്ളിം ലീഗ് ദേശീയ സമിതി അംഗം ഹാജി ഷംസുദ്ദീൻ,മനസ് ജനറൽ സെക്രട്ടറി കരുംകുളം ബാബു ജോസഫ്,ഡോ.ഫ്രാൻസിസ് ആൽബർട്ട് അസീസി,അഡ്വ.ആർ.ആർ.നായർ എന്നിവർ സംസാരിച്ചു.