തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ തളി തസ്തിക ഷോർട്ട് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് മഴക്കെടുതി മൂലം ഹാജരാകാൻ കഴിയാത്തവർക്ക് തീയതി മാറ്റി നൽകി. ഉദ്യോഗാർത്ഥികൾ കാരണം കാണിച്ച് ആഗസ്റ്റ് 8,9 തീയതികളിൽ പ്രവൃത്തിസമയത്ത് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകണം.