തിരുവനന്തപുരം: ആൽത്തറ മേട്ടുക്കട ഭാഗത്തെ പൈപ്പ് ലൈനിന്റ പണി തീരാത്തത് മൂലം കുടിവെള്ള വിതരണം പൂർണമായി പുനഃസ്ഥാപിക്കുന്നത് നീളുന്നു. പ്രധാന പൈപ്പ് ലൈനിൽ പൊട്ടലുണ്ടായത് പരിഹരിച്ചെങ്കിലും ആറോളം ഇടറോഡുകളിലേക്കുള്ള വിതരണമാണ് തടസപ്പെട്ടിരിക്കുന്നത്. കാസ്റ്റ് അയൺ പൈപ്പിൽ ഘടിപ്പിക്കുന്ന പാർട്സുകളുടെ ലഭ്യത കുറവാണ് പ്രവർത്തനം വൈകാൻ കാരണം. അതിനാൽ കോട്ടൺഹിൽ, മേട്ടുക്കട ജംഗ്ഷൻ എന്നിവിടങ്ങളിലെ ചാർജിംഗ് വെള്ളിയാഴ്ചയോടെയും അനിരുദ്ധൻ റോഡ്, ഗണപതി കോവിൽ റോഡ് തുടങ്ങിയ ഇടറോഡുകളിലേക്കുള്ള ചാർജിംഗ് അതിനുശേഷമേ നടക്കുകയുള്ളുവെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.