പനമരം: അവശ്യസാധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് വയനാട് ജില്ലാ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പനമരം സപ്ലൈകോക്ക് മുമ്പിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി നജീബ് കരണി ഉദ്ഘാടനം ചെയ്തു, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് അദ്ധ്യക്ഷത വഹിച്ചു. പനമരം മണ്ഡലം പ്രസിഡന്റ് ബെന്നി അരിഞ്ചേർമല മുഖ്യപ്രഭാഷണം നടത്തി. മേഴ്സി സാബു, നിത്യ ബിജുകുമാർ, അജിത, ബിന്ദു സജീവ്, സന്ധ്യാ ലിഷു, പ്രസന്ന, സരള ദാസ്, ലൗലി ഷാജു, ബീന സജി,ഷൈലജ സോമൻ അഞ്ചുകുന്ന് ജോസ്,ശാലിനി സിപി,ജെസ്സി ലേസ്ലി, ഗിരിജ മോഹൻദാസ്, സിബി സാബു ആയിഷ പള്ളിയാൽ പ്രസംഗിച്ചു.