പുൽപ്പള്ളി: കബനിയുടെ തീരത്തും സൂര്യകാന്തി വിരിഞ്ഞുനിന്നാടുകയായി. കൊളവള്ളിയിലെ കർഷകർ ആരംഭിച്ച സൂര്യകാന്തി കൃഷിയാണ് ശ്രദ്ധാകേന്ദ്രമാവുന്നത്. അമ്പലവയൽ കാർഷിക വിജ്ഞാന കേന്ദ്രമാണ് കൃഷിക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത്. അടുത്ത രണ്ടാഴ്ചക്കകം പാടങ്ങൾ സൂര്യകാന്തിയാൽ നിറയും. ഇതോടെ സന്ദർശകരുടെ ഒഴുക്കായിരിക്കും. രണ്ടര മാസം മുമ്പാണ് കൃഷി ആരംഭിച്ചത്. കടുത്ത വേനൽ സമയത്ത് ചെടികൾ നനച്ച് വളർത്തുകയായിരുന്നു. കൃഷി വിജ്ഞാന കേന്ദ്രത്തിലെ കൃഷി ഓഫീസർമാരായ അരവിന്ദും സുമിയുമാണ് ഇവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയത്. വളക്കൂറുള്ള കൊളവള്ളിയുടെ മണ്ണിൽ കർഷകനായ ജെയിംസും സ്വാമിയും നട്ടുനനച്ച് വളർത്തിയ ചെടികളെല്ലാം പൂവിട്ട് തുടങ്ങിയതിന്റെ സന്തോഷത്തിലാണ് .