pada
എസ്റ്റേറ്റിലെ കുട്ടികൾക്ക് പഠനോപകരണ വിതരണ ചടങ്ങ് അഡ്വ. ടി.സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ: എലസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ കുട്ടികൾക്ക് ബംഗളൂരു പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെയും ആയുഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും എം.എൽ.എ കെയറിന്റെയും നേതൃത്വത്തിൽ പഠനോപകരണ വിതരണം നടന്നു. കുറച്ച് മാസമായി എസ്റ്റേറ്റ് അടച്ചിട്ട സാഹചര്യത്തിൽ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന തൊഴിലാളികളുടെ മക്കൾക്കാണ് അഡ്വ. ടി.സിദ്ധിഖ് എം. എൽ.എ മുൻകൈയെടുത്ത് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. അഡ്വ. ടി.സിദ്ധിഖ് എം. എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ.സത്യൻ പുത്തൂർ അദ്ധ്യക്ഷത വഹിച്ചു. ആയുഷ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഡോ. ആദർശ്, ഡോ.നകുൽ, പി .പി ആലി, ഗിരീഷ് കൽപ്പറ്റ, നജീബ് കരണി, നഗരസഭ മെമ്പർമാരായ രാജാറാണി, സുഭാഷ് പി.കെ തുടങ്ങിയവർ പ്രസംഗിച്ചു.