മേപ്പാടി:മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഗ്രീൻ ലവേഴ്സിന്റെ നേതൃത്വത്തിൽ മേപ്പാടി മുണ്ടക്കൈ ഗവ. എൽ.പി. സ്‌കൂളിൽ ദ്വിദിന മഴ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രീൻ ലവേഴ്സ് അഡ്വൈസർ നീതു വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റിട്ട. വനം വിജിലൻസ് ഉദ്യോഗസ്ഥൻ പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. പി. ടി. എ വൈസ് പ്രസിഡന്റ് അലിസ് വാഫി, വിഷ്ണു എൻ.എം തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ച് ക്യാമ്പിൽ ചർച്ച നടന്നു. ക്യാമ്പിന്റെ രണ്ടാം ദിനത്തിൽ മുണ്ടക്കൈ ദം ദം ലേക്ക് സംഘം ട്രെക്കിംഗ് നടത്തി.